പ്രണവ് മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രം,'ഹൃദയം' ടീസര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 നവം‌ബര്‍ 2021 (09:02 IST)
എന്നറിലീസ് പ്രഖ്യാപിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയം. അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ടീസര്‍ 17 ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. വൈകുന്നേരം ആറുമണിക്കാണ് ടീസര്‍ എത്തുക.
അടുത്തിടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ മലയാള സോങ് ആയിരുന്നു ഹൃദയം എന്ന സിനിമയിലെ ദര്‍ശന. ഹിഷാം അബ്ദുള്‍ വഹാബ് ആയിരുന്നു സംഗീതം നല്‍കിയത്.
ചിത്രം തിയറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയ്നറായിരിക്കുമെന്ന് പറയപ്പെടുന്നു.അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍