അച്ഛന്മാരും മക്കളും, ക്യൂട്ടായി ക്യാമറയിലേക്ക് നോക്കി കുട്ടി ദുല്‍ഖര്‍, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം

കെ ആര്‍ അനൂപ്

ചൊവ്വ, 2 നവം‌ബര്‍ 2021 (10:06 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പമുള്ള അവരുടെ മക്കളുടെ കുട്ടിക്കാല ചിത്രങ്ങള്‍. പ്രണവും ദുല്‍ഖറും കുട്ടിയായിരിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 അച്ഛന്റെ മടിയിലിരിക്കുന്ന ദുല്‍ഖറിനെയും പ്രണവിന്റെ തലയില്‍ മസാജ് ചെയ്തു കൊടുക്കുന്ന മോഹന്‍ലാലിനേയുമാണ് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാനാകുന്നത്.
 
പ്രണവ് നായകനായെത്തുന്ന ഹൃദയം റിലീസ് പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരിയില്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തും. ദുല്‍ഖറിന്റെ കുറുപ്പ് നവംബര്‍ 12ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍