'നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട്'; വിനീത് ശ്രീനിവാസന്റെ 'ഹൃദയം' സിനിമയെക്കുറിച്ച് ജീത്തു ജോസഫും എന്‍ എസ് മാധവനും

കെ ആര്‍ അനൂപ്

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (17:15 IST)
വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലെ 'ദര്‍ശന' സോംഗ് യുട്യൂബ് ട്രെന്റിംഗ് ആകുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിനായി. ഇപ്പോഴിതാ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എന്‍ എസ് മാധവനും ജീത്തു ജോസഫും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'പാട്ട് ഇഷ്ടപ്പെട്ടു. പ്രണവ് മോഹന്‍ലാലിനും വിനീതിനും ഹൃദയം ടീമിനും എല്ലാ ആശംസകളും'- ജീത്തു ജോസഫ് കുറിച്ചു.
 
'ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്' എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ്.

I’ll certainly see this movie when released. For a change the female lead is older than the male. pic.twitter.com/ZrwsiTIrFK

— N.S. Madhavan (@NSMlive) October 27, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍