മനസ്സ് കവരാന്‍ ഹൃദയത്തിലെ ആദ്യഗാനം, കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം !

കെ ആര്‍ അനൂപ്

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (09:00 IST)
പാട്ടുകളാല്‍ സമ്പന്നമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം. പതിനഞ്ചോളം ഗാനങ്ങള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിലെ ആദ്യ ഗാനം ഇന്നെത്തും.വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
അടുത്തിടെ പുറത്തിറങ്ങിയ സോങ് ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 
ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും സൗണ്ട് ഡിസൈന്‍ അവസാന ഘട്ടത്തിലാണെന്നും വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു. പുതിയ അപ്‌ഡേറ്റുകള്‍ വൈകാതെ പുറത്തുവരും.
 
ചിത്രം തിയറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയ്നറായിരിക്കുമെന്ന് പറയപ്പെടുന്നു.അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍