'പ്രണവ് മോഹന്‍ലാലിനെ കാണാന്‍ നല്ല ഭംഗിയുണ്ട്', ഹൃദയത്തിലെ നടന്റെ പ്രകടനത്തിന് കൈയ്യടിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:10 IST)
മലയാള സിനിമാലോകത്തെ ഒട്ടുമിക്ക ആളുകളും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ ആദ്യഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്. പാട്ട് പോലെ തന്നെ പ്രണവിന്റെ കഥാപാത്രത്തെയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ഫ്രെയിമുകളിലും പ്രണവ് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു എന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. 
 
'എന്റെ പ്രിയപ്പെട്ട വിനീതിനും ടീമിനും ആശംസകള്‍. പ്രണവിനെ കാണാന്‍ നല്ല ഭംഗിയുണ്ട്! ഓരോ ഫ്രെയിമുകളിലും അവന്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു...'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
കോളേജിലെ തുടക്ക കാലത്ത് തന്നെ ദര്‍ശനയ്ക്ക് വേണ്ടി തല്ലു കൊള്ളുന്ന പ്രണവിന്റെ അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഗാനരംഗത്ത് ആദ്യം കാണാനാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍