ബ്രോ ഡാഡിയിലെ അന്ന, കല്യാണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 5 ജനുവരി 2022 (09:58 IST)
ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം തന്നെ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശന തീയതി പ്രഖ്യാപിക്കാതെ എത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന അന്ന എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മീന അവതരിപ്പിക്കുന്ന കഥാപാത്രമായ അന്നമ്മയെ കോളേജ് കാലത്ത് അവള്‍ പോലുമറിയാതെ പ്രണയിച്ച കുര്യന്‍ എന്ന കഥാപാത്രത്തെയാണ് ലാലു അലക്‌സ് അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article