മോഹന്‍ലാല്‍ അതി ഗംഭീരമായി അഭിനയിച്ചു, എന്നിട്ടും മരക്കാറിലെ ആ രംഗം നീക്കം ചെയ്തു, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജനുവരി 2022 (14:31 IST)
'മരക്കാര്‍' ക്ലൈമാക്‌സിന് വേണ്ടി ചിത്രീകരിച്ച ഒരു രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. പറങ്കികള്‍ പിടികൂടുന്ന കുഞ്ഞാലിമരക്കാരെ അവര്‍ കൈകളില്‍ ചുറ്റികകൊണ്ട് അടിച്ചും മാറ്റും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ രംഗമാണ് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തത്.
 
ഇത്രയും മനോഹരമായ രംഗം എന്തിനാണ് ഡിലീറ്റ് ചെയ്തത് എന്ന ചോദ്യമാണ് വീഡിയോയ്ക്ക് താഴെ കാഴ്ചക്കാര്‍ ചോദിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയം അതിഗംഭീരമായെന്നും അവര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍