മരക്കാര്‍ സിനിമയിലെ പിന്നിലെ കാഴ്ചകള്‍ ഓരോന്നായി പുറത്ത് വിടുകയാണ് നിര്‍മ്മാതാക്കള്‍.സാബു സിറിലിന്റെ നേതൃത്വത്തിലുള്ള അണിയറ പ്രവര്‍ത്തകര്‍ കപ്പല്‍ നിര്‍മ്മാണത്തിന് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് പുതിയ വീഡിയോയില്‍ കാണാനാകും. 60 അടി ഉയരവും 100 അടി നീളവുമുണ്ട് കപ്പലുകള്‍ക്ക്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള വലിയ ടാങ്കും നിര്‍മ്മിച്ചിരിക്കുന്നു.