25 വര്‍ഷത്തെ സൗഹൃദമാണ് രണ്ടാളും തമ്മില്‍. ഏഴാം ക്ലാസ് വരെയാണ് തങ്ങള്‍ ഒന്നിച്ച് പഠിച്ചതെന്നും 25 വര്‍ഷത്തിനിപ്പുറവും വിടാതെ കാത്തു സൂക്ഷിക്കുന്ന സൗഹൃദമാണ് ജോണ്‍ ജോര്‍ജ്ജുമായി സംഗീതസംവിധായകന്‍ കൈലാസ് മേനോന്.
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്.