അജയ് ദേവഗണ്‍ തന്റെ സിനിമകളെ പ്രോമോട്ട് ചെയ്യില്ല,ആരുമറിയാതെ അക്ഷയ്കുമാര്‍ വിളിക്കും, പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കങ്കണ

കെ ആര്‍ അനൂപ്
തിങ്കള്‍, 16 മെയ് 2022 (09:01 IST)
പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കങ്കണ റണാവത്ത്. 
 താരങ്ങള്‍ പരസ്പരം തങ്ങളുടെ സിനിമകളെ പിന്തുണക്കുമ്പോള്‍ തന്റെ സിനിമകളെ മാത്രം മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്ന് നടി പറയുന്നു.
 
അജയ് ദേവഗണ്‍ തന്റെ സിനിമകളെ പ്രോമോട്ട് ചെയ്യില്ല. മറ്റുള്ളവരുടെ സിനിമകള്‍ ചെയ്യുമായിരിക്കും. ആരുമറിയാതെ അക്ഷയ്കുമാര്‍ വിളിക്കും. ആരും കേള്‍ക്കാതെ തലൈവി സിനിമ ഇഷ്ടമാണെന്നും പറയും. എന്നാല്‍ തന്റെ സിനിമയുടെ ട്രെയിലര്‍ ട്വീറ്റ് ചെയ്യില്ലെന്നും കങ്കണ പറയുന്നു.
അമിതാഭ് ബച്ചന്‍ നടി അഭിനയിച്ച ധാക്കഡിന്റെ ടീസര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ട്വിറ്ററില്‍ നിന്ന് പിന്നീട് നീക്കം ചെയ്യുകയും ചെയ്‌തെന്നും അവരുടെ മനോഭാവത്തിന് കാരണം അറിയില്ലെന്നും അത് അവരോട് തന്നെ ചോദിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article