ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ബുധന്‍, 11 ഓഗസ്റ്റ് 2021 (12:17 IST)
ബോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.ശ്രീലങ്കന്‍ വംശജയായ താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ഓഗസ്റ്റ് 11നാണ് നടി ജനിച്ചത്. 36-ാം പിറന്നാള്‍ ആഘോഷിക്കുന്ന ജാക്വിലിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് ആശംസകള്‍ നേരുന്നത്. 
 
മാസ് കമ്മ്യൂണിക്കേഷനില്‍ ആണ് താരം ബിരുദമെടുത്തത്. പിന്നീട് ശ്രീലങ്കയിലെ തന്നെ ഒരു ടെലിവിഷന്‍ ചാനലില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. മോഡലിംഗിലൂടെ നടി സിനിമയിലെത്തിയത്.2006ല്‍ മിസ്സ് യൂണിവേര്‍സ് ശ്രീലങ്ക കിരീടം നേടി.അലാദ്ദീന്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.മര്‍ഡര്‍ 2, ഹൌസ്ഫുള്‍ 2, റേസ് 2, കിക്ക്, റോയ്, ഹൌസ്ഫുള്‍ 3, ബാഗി 2, റേസ് 3, സാഹോ, മിസിസ് സീരിയല്‍ കില്ലര്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article