ഷൂട്ടിങ് ലൊക്കേഷനില്‍ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. കൈക്ക് ശസ്ത്രക്രിയ വേണമെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തേ തുടര്‍ന്ന് പ്രകാശ് രാജ് ഹൈദരാബാദിലേക്ക് ചികിത്സക്കായി പോയിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പ്രകാശ് രാജിന് വീണ് പരിക്കേറ്റത്.