സംസ്ഥാനത്ത് നാളെ 15തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്. ഇതോടൊപ്പം പ്രദേശങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നാളെ രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് വേട്ടെടുപ്പ് നടക്കുന്നത്.