മരക്കാറിലെ ലിറിക്കല്‍ സോങ്ങ് ഇന്നെത്തും, സിനിമയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാം

കെ ആര്‍ അനൂപ്
ശനി, 20 നവം‌ബര്‍ 2021 (15:25 IST)
മരക്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ രണ്ടിന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയിലെ പുതിയ ഗാനം ഇന്നെത്തും. ഇളവെയില്‍ എന്ന് തുടങ്ങുന്ന പാട്ട് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് റിലീസ് ചെയ്യും.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി 12 ദിവസങ്ങള്‍ മാത്രം. അതായത് രണ്ടാഴ്ചകള്‍ പോലുമില്ല.
ഐഎംഡിബിയില്‍ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം എന്ന വിഭാഗത്തില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം മുന്നിലാണ്. അതും ബാഹുബലി സംവിധായകന്റെ 'ആര്‍ആര്‍ആര്‍' നെക്കാള്‍ മുന്നില്‍.31.1% പേരാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article