അമേരിക്കൻ പ്രസിഡന്റായി ഒരു മണിക്കൂർ 25 മിനുട്ട്, ചരിത്രം കുറിച്ച് കമലാ ഹാരിസ്

ശനി, 20 നവം‌ബര്‍ 2021 (15:01 IST)
അമേരിക്കൻ പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമലാ ഹാരിസ്. ഒരു മണിക്കൂർ 25 മിനിറ്റ് നേരമാണ് കമല അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്നത്. ആരോഗ്യസംബന്ധമായ പരിശോധനകൾക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കമലാ ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയത്.
 
ബൈഡനെ പതിവ് കൊളോണോസ്‌കോപി പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുഎസ് സമയം രാവിലെ 10:10നായിരുന്നു അധികാരക്കൈമാറ്റം. 11:35ന് ബൈഡൻ പദവിയിൽ തിരികെ പ്രവേശിക്കുകയും ചെയ്‌തു.വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് കമല ചുമതലകൾ നിർവഹിച്ചത്. അമേരിക്കൻ ചരിത്രത്തിലാദ്യമായാണ് ഒരു വനിത സായുധ സേനകളുടെയും അൺവായുധങ്ങളുടെയും നിയന്ത്രണമേൽക്കുന്നത്.
 
നേരത്തെ 2002ലും 2007ലും അന്നത്തെ പ്രസിഡന്റ് ബുഷ് സമാനമായി അധികാരം കൈമാറിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍