ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം; വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി ബംഗ്ലാദേശ് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 16 നവം‌ബര്‍ 2021 (19:46 IST)
ബലാത്സംഗം നടന്ന് 72 മണിക്കൂറിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളില്‍ നിന്ന് ബംഗ്ലാദേശ് സുപ്രീംകോടതി മാറ്റി. ജഡ്ജി ബീഗം മൊസാമ്മതിനെയാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ധാക്കയിലെ ഹോട്ടലില്‍ രണ്ടുവിദ്യാര്‍ഥിനികളെ അഞ്ചുയുവാക്കള്‍ ബലാത്സംഗം ചെയ്ത കേസ് വിചാരണ ചെയ്യുകയായിരുന്നു ജഡ്ജി. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. 
 
തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതികളെ വെറുതേവിട്ടുകൊണ്ട് ജഡ്ജി വിചാരണവേളയില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിനയായത്. ജഡ്ജിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍