'നായാട്ട്' മുഴുനീള ത്രില്ലര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (17:20 IST)
'ചാര്‍ലി' ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ 'നായാട്ട്'ന് മികച്ച പ്രതികരണമാണ് ആദ്യം സിനിമ കണ്ട പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഒരുമുഴുനീള ത്രില്ലറാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തെരഞ്ഞെടുപ്പിനുമുമ്പേ സിനിമ റിലീസ് ചെയ്യേണ്ടതായിരുന്നു എന്ന പക്ഷക്കാരും അക്കൂട്ടത്തിലുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ നായാട്ട് എന്ന ഹാഷ്ടാഗില്‍ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നത്. സംവിധായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രശംസിക്കാന്‍ പ്രേക്ഷകര്‍ മറന്നില്ല. മൂവരും മികച്ച പ്രകടനം പുറത്തെടുത്തു.
 
കുഞ്ചാക്കോ ബോബന്‍,നിമിഷ, ജോജു ജോര്‍ജ് എന്നിവര്‍ പൊലീസ് കഥാപാത്രങ്ങളായാണ് എത്തുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article