ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിഴലിനെ ലഭിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 9ന് സിനിമ തിയേറ്ററുകളില്‍ എത്തും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. ശക്തമായ ഒരു കഥാപാത്രത്തെ നയന്‍താരയും അവതരിപ്പിക്കുന്നുണ്ട്.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്.