'ഒറ്റ്'ല്‍ വില്ലനാകാന്‍ ബോളിവുഡ് താരം ജാക്കി ഷറോഫ് ? കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രമൊരുങ്ങുന്നു !

കെ ആര്‍ അനൂപ്

ബുധന്‍, 7 ഏപ്രില്‍ 2021 (16:01 IST)
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി 'ഒറ്റ്' ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ടി പി ഫെല്ലിനിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴില്‍ രണ്ടഗം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
 
അടുത്തിടെ ഗോവയില്‍ ചിത്രീകരണം ആരംഭിച്ച വിവരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരുന്നു. മംഗലാപുരമാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയ്ക്ക് എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ബിഗ് ബജറ്റ് ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. എ എച്ച് കാശിഫ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍