ഉശിരന്‍ പോലീസായി വിനായകന്‍, നവ്യയുടെ 'ഒരുത്തീ' പ്രദര്‍ശനത്തിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 17 ഡിസം‌ബര്‍ 2021 (15:19 IST)
നവ്യ നായരുടെ 'ഒരുത്തീ' റിലീസിന് ഒരുങ്ങുകയാണ്. വിനായകനും ചിത്രത്തിലുണ്ട്. നടന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.
പോലീസ് യൂണിഫോമിലാണ് താരത്തിനെ കാണാനാകുന്നത്. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
 
രണ്ട് കുട്ടികളുടെ അമ്മയായ ബോട്ട് കണ്ടക്ടറുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. സൈജു കുറുപ്പ്, കെപിഎസി ലളിത, ശ്രീദേവി വര്‍മ്മ, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലുണ്ട്.
 
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article