സ്ത്രീകൾ സ്വന്തം ശരീരത്തെ അംഗീകരിക്കാൻ പഠിക്കണം, അത് നമ്മുടെ സത്വത്തിൻ്റെ ഭാഗമാണ്: വിദ്യാ ബാലൻ

Webdunia
ഞായര്‍, 8 ജനുവരി 2023 (17:36 IST)
വണ്ണത്തിൻ്റെ പേരിൽ ഒട്ടേറെ ബോഡി ഷെയ്മിങ്ങിലൂടെ കടന്ന് പോയിട്ടുള്ള താരമാണ് നടി വിദ്യാബാലൻ. എന്നാൽ സ്വന്തം ശരീരത്തെ അംഗീകരിച്ചുകൊണ്ട് തന്നെ വിവിധ സിനിമകളിൽ ഭാഗമായി വിമർശകരെ പോലും നടി ആരാധകരാക്കി മാറ്റി. നിലവിൽ ബോഡി പോസിറ്റീവിറ്റിയെ പ്രമോട്ട് ചെയ്യുന്നവരിൽ മുൻപന്തിയിലാണ് താരം.
 
സ്ത്രീ അവരുടെ ശരീരത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് വിദ്യാ ബാലൻ പറൗന്നത്. കൊൽക്കത്തയിൽ നടക്കുന്ന 65 മത് ഓൾ ഇന്ത്യ കോൺഗ്രസ് ഓഫ് ഓബ്സ്ട്രാറ്റിക്സ് ആൻ്റ് ഗൈനക്കോളജിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് വിദ്യാ ബാലൻ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. സ്ത്രീയുടെ സത്വത്തിൻ്റെ ഭാഗമാണ് അവരുടെ ശരീരം എന്നിട്ടും സ്വന്തം ശരീരത്തെ അംഗീകരിക്കാൻ ആരും തയ്യാറാകുന്നില്ല.
 
ഓരോ സ്ത്രീയും അവരുടെ ശരീരത്തെ സംരക്ഷിക്കുകയും അതിനെ വേണ്ട രീതിയിൽ പരിപാലിക്കുകയും ചെയ്യണം. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്ന് വിദ്യാ ബാലൻ പറഞ്ഞു. ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിൽ മാറ്റങ്ങളുണ്ടാവുമെങ്കിലും സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് വിദ്യാ ബാലൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article