ഹോംനഴ്‌സായി എത്തി നാലര പവന്റെ മാല കവർന്ന സ്ത്രീ 20 വർഷത്തിന് ശേഷം പിടിയിൽ

വെള്ളി, 6 ജനുവരി 2023 (17:22 IST)
മലപ്പുറം: വൃദ്ധസ്ത്രീയെ പരിചരിക്കാൻ ഹോംനഴ്‌സായി എത്തി നാലര പവന്റെ മാല കവർന്ന സ്ത്രീ 20 വർഷത്തിന് ശേഷം പിടിയിലായി. കോട്ടയം കുമരകം സ്വദേശി രാധാമണി എന്ന 63 കാരിയാണ് പിടിയിലായത്.
 
ഇരുപതു വര്ഷം മുമ്പ് പൊന്നാനി പെരുമ്പറമ്പിൽ കുട്ടൻ വൈദ്യരുടെ ഭാര്യാ മാതാവിനെ നോക്കാൻ എത്തിയ രാധാമണി മാലയുമായി കടന്നുകളഞ്ഞു. ഏറെ വര്ഷങ്ങളായി വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്ന ഇവരെ കോഴിക്കോട് താമരശേരി ഇരുൾ കുന്നു നാലു സെന്റ് കോളനിയിൽ നിന്നാണ് പിടികൂടിയത്. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍