വയോധികയെ മയക്കി മാല തട്ടിയെടുത്ത യുവതി പിടിയിലായി

വ്യാഴം, 8 ഡിസം‌ബര്‍ 2022 (16:39 IST)
തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയെ ജ്യൂസിൽ ഉറക്ക ഉറക്ക ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം അവരുടെ മാല തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം എസ്.എൻ.വി സ്കൂളിനടുത്ത് താമസം കളരിക്കൽ ലജിത എന്ന 41 കാരിയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഓഫീസർ പി.ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
 
വയോധികയുമായി നയത്തിൽ അടുത്തുകൂടിയാണ് ജ്യൂസ് വാങ്ങിക്കൊടുത്തത്. തുടർന്ന് വയോധികയ്ക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ യുവതി മടിയിൽ തലവച്ചുറങ്ങാനും പറഞ്ഞു. വയോധിക ഉറങ്ങിയതോടെ കഴുത്തിൽ കിടന്ന മാലയുമായി സ്ഥലംവിട്ടു. പിന്നീട് ഈ മാല നഗരത്തിലെ ഒരു സ്ഥാപനത്തിൽ പണയം വച്ച് പണവും വാങ്ങി.
 
എന്നാൽ മയക്കം വിട്ടുണർന്ന വയോധിക പോലീസിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് യുവതിയെ കണ്ടെത്തി. മാല പണയം വച്ച സ്ഥാപനത്തിൽ നിന്ന് മാലയും പിടിച്ചെടുത്തു. എന്നാൽ ഇത് പിന്നീട് മുക്കുപണ്ടമാണെന്നു കണ്ടെത്തി. തുടർന്ന് വ്യാജ സ്വർണ്ണം പണയം വച്ചതിനും കേസെടുത്തത്‌. സബ് ഇൻസ്‌പെക്ടർ എസ്.ഗീതുമോളുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍