വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് : വയോധിക പിടിയിൽ

വെള്ളി, 2 ഡിസം‌ബര്‍ 2022 (15:10 IST)
തൃശൂർ : വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ വയോധിക പിടിയിലായി. അന്തിക്കാട് വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമ്മ എന്ന 73 കാരിയാണ് പോലീസ് വലയിലായത്.
 
കേരള വികലാംഗ സ്വാശ്രയ സംഘടനാ വഴി തൊഴിൽ സംരംഭം തുടങ്ങാൻ അഞ്ചു ലക്ഷം രൂപ വായ്പ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പു നടത്തിയത്. 2000 സെപ്തംബറിൽ എൺപതിനായിരം രൂപ വാങ്ങി തട്ടിപ്പു നടത്തി എന്ന് കാണിച്ചു മുണ്ടൂർ സ്വദേശി അഖിൽ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുമ്പ് രണ്ടാം പ്രതിയായ മനക്കൊട്ടി സ്വദേശി സുനിൽ എന്നയാളെയും പിടികൂടിയിരുന്നു.
 
 ഇവർ പല സ്ഥലങ്ങളിലായി മാറി മാറി ഓഫീസ് തുടങ്ങിയായിരുന്നു തട്ടിപ്പു നടത്തിയത്. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാം എന്ന് പറഞ്ഞു പണം വാങ്ങിയ സംഭവങ്ങളുമുണ്ട്. ഇൻസ്‌പെക്ടർ പി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍