കോടികളുടെ നിക്ഷേപ തട്ടിപ്പ് : 56 കാരൻ അറസ്റ്റിൽ

ചൊവ്വ, 29 നവം‌ബര്‍ 2022 (17:23 IST)
പാലക്കാട്: വൻ ലാഭം വാഗ്ദാനം ചെയ്തു നിക്ഷേപകരെ ആകർഷിച്ചു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ 56 കാരനെ പോലീസ് അറസ്റ്ററ് ചെയ്തു. കോയമ്പത്തൂർ ശരവണംപട്ടി സ്വദേശി എൻ.കൃഷ്ണമൂർത്തി ആണ് പിടിയിലായത്.
 
തിരുപ്പൂർ പെരുമാനല്ലൂർ റോഡിലുള്ള റിട്ടയേഡ് ബാങ്ക് മാനേജർ ആർ.രാജഗോപാലിന്റെ പരാതിപരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്‌മെന്റ്, ട്രെയ്‍ഡിംഗ് എന്നിവ സംബന്ധിച്ച പരിപാടിയുമായി ബന്ധപ്പെട്ടു സ്വകാര്യ ടി.വി.ചാനലിൽ പ്രത്യക്ഷപ്പെടുന്ന ആളാണ് തട്ടിപ്പു നടത്തിയ കൃഷ്ണമൂർത്തി.
 
ഷെയർമാർക്കറ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾക്ക് രാജഗോപാൽ കൃഷ്ണമൂർത്തിയെ സമീപിക്കുകയും തുടക്കത്തിൽ കൃഷ്ണമൂർത്തിയുടെ നിർദ്ദേശ പ്രകാരം ചില ലക്ഷങ്ങൾ രാജഗോപാൽ നിക്ഷേപിക്കുകയും ചെയ്തു. തുടക്കത്തിൽ ലാഭവും ലഭിച്ചു. തുടർന്ന് കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ കൃഷ്ണമൂർത്തി ആരംഭിച്ച നിക്ഷേപ പദ്ധതിയിൽ രാജഗോപാൽ വീണ്ടും പണം നിക്ഷേപിച്ചു. ഇതിനായി 20 - 30 ശതമാനം വരെ ലാഭവും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തിരുന്നു. കൃഷ്ണ മൂർത്തി ഇതിനായി ആകെ 19 നിക്ഷേപകരിൽ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെടുത്ത് എന്നാണ് പരാതി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍