തട്ടിപ്പ് : പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

ചൊവ്വ, 22 നവം‌ബര്‍ 2022 (11:49 IST)
തിരുവനന്തപുരം: ഓഹരി വിപണിയിൽ വൻ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു പലരിൽ നിന്നായി പണം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവങ്ങളിൽ സിവിൽ പോലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർ.കെ.രവിശങ്കറിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ ഇതുവരെ രണ്ടു സംഭവങ്ങളാണ് ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥാണ് സസ്‌പെൻഷൻ നടപടിയെടുത്തത്.

വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രവിശങ്കറിന്റെ പെരുമാറ്റം ന്യായെകരിക്കാനാവാത്തതും പൊതുജനത്തിനിടയിൽ പോലീസിന്റെ യശവവിനു അപകീർത്തി ഉണ്ടാക്കുന്നതുമാണെന്നും സസ്‌പെൻഷൻ ഓർഡറിൽ പറയുന്നു. പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യുറോ ഡി.വൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍