കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്നുലക്ഷം രൂപ കാറുടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. തൃശൂര്‍ സ്വദേശിനി സൗദാമിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. 310000 രൂപ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്. 32 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.