കടയില്‍ നിന്ന് സ്ഥിരമായി പണം നഷ്ടപ്പെടുന്നു; പണം കവര്‍ന്ന പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 നവം‌ബര്‍ 2022 (17:29 IST)
പീരുമേട് കടയില്‍ നിന്ന് സ്ഥിരമായി പണം നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ പിടിയില്‍. പിടിയിലായപ്പോള്‍ സംഭവം പണം നല്‍കി ഒത്തുതീര്‍പ്പാകുകയും ചെയ്തു. നവംബര്‍ 24നാണ് സംഭവം ഉണ്ടായത്. പാമ്പനാര്‍ ടൗണിലെ കടയില്‍ നിന്നാണ് പോലീസുകാരന്‍ ആയിരം രൂപ മോഷ്ടിച്ചത്. പിന്നാലെ കടയുടെ ഉടമ ഇയാളെ പിടിച്ചുനിര്‍ത്തുകയും അടുത്തുള്ള വ്യാപാരികളെ വിളിച്ചു കൂട്ടുകയും ചെയ്തു. ആളുകള്‍ കൂടിയതോടെ നാല്പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കൂടാതെ 5000 രൂപ കൈമാറുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍