കലോത്സവം: ഇന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 നവം‌ബര്‍ 2022 (08:57 IST)
കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുന്നതിനായി ഇന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഡിഇസി മനോജ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. 
 
വടകരയിലാണ് ജില്ലാ കലോത്സവം നടക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് കലോത്സവം സമാപിക്കുന്നത്. മേളയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍