പാലക്കാട് കാണാതായ വളര്‍ത്തുനായയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 26 നവം‌ബര്‍ 2022 (11:52 IST)
പാലക്കാട് കാണാതായ വളര്‍ത്തുനായയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പിക്കടുത്തുള്ള മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തുനായ നക്കു എന്നുപേരുള്ള നായയ്ക്കാണ് കണ്ണുകള്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പട്ടാമ്പി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
 
ക്രൂരതയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് ഉടമസ്ത പറയുന്നു. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ലെന്നും പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍