ബസ്സിന്റെ വാതില്‍ അടച്ചില്ല; കോഴിക്കോട് ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യാത്രക്കാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 നവം‌ബര്‍ 2022 (17:24 IST)
ബസ്സിന്റെ വാതില്‍ അടക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യാത്രക്കാരി മരിച്ചു. നരിക്കുനി ഒട്ടുപാറ വാടകയ്ക്ക് താമസിച്ചിരുന്ന കൊയിലാണ്ടി സ്വദേശിനി ഉഷയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം ഉണ്ടായത്. നരിക്കുനി എളേറ്റില്‍ റോഡിലാണ് സംഭവം. ബസ്സിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ആയുര്‍വേദ തെറാപ്പിസ്റ്റ് ആണ് ഉഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍