'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കെ ആര്‍ അനൂപ്
വെള്ളി, 13 ഓഗസ്റ്റ് 2021 (14:39 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ 'ഈശോ'.സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഈശോ എന്ന സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. 
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article