'സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക';നാദിര്‍ഷയ്ക്ക് പിന്തുണയുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെ ആര്‍ അനൂപ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (11:34 IST)
നാദിര്‍ഷയ്ക്ക് പിന്തുണയുമായി നടന്‍ ധര്‍മ്മജന്‍.സിനിമയെ വര്‍ഗ്ഗീയവല്‍ക്കരിക്കാതിരിക്കുക എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. വീ സപ്പോര്‍ട്ട് നാദിര്‍ഷ, ഫിലിം ഇന്‍ഡസ്ട്രി എന്നിങ്ങനെ എഴുതിയ നാദിര്‍ഷയുടെ ചിത്രവും ധര്‍മ്മജന്‍ പങ്കുവെച്ചു. ഈശോ സിനിമയുടെ പേരില്‍ നടക്കുന്നത് അടിസ്ഥാനമില്ലാത്ത വിവാദങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ നാദിര്‍ഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍