'ഭാര്യയും തിരകളും'; സരിതയ്‌ക്കൊപ്പം ഒഴിവുകാലം ആഘോഷിച്ച് ജയസൂര്യ

കെ ആര്‍ അനൂപ്

ബുധന്‍, 11 ഓഗസ്റ്റ് 2021 (11:13 IST)
ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് നടന്‍ ജയസൂര്യ. ഭാര്യയ്‌ക്കൊപ്പം കടല്‍ തീരത്തുനിന്നുള്ള നാടിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്നാണ് ജയസൂര്യ വിശേഷിപ്പിക്കാറുള്ളത്.
കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ ജയസൂര്യയ്ക്ക് എന്നും പ്രത്യേക ഇഷ്ടമാണ്. ഫാമിലിക്ക് ഒപ്പം അടുത്തിടെ നടന്‍ പങ്കുവെച്ച ചിത്രവും വൈറലായി മാറിയിരുന്നു. 
 
ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി റിലീസിന് ഒരുങ്ങുകയാണ്. നാദിര്‍ഷയോടൊപ്പം ഈശോ എന്ന മറ്റൊരു ചിത്രവും ഉണ്ട് അദ്ദേഹത്തിനു മുമ്പില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍