ചാർലിയുടെ തമിഴ് റീമേക്കിലും ദുൽഖർ, നന്ദി പറഞ്ഞ് മാധവൻ !

കെ ആര്‍ അനൂപ്
ബുധന്‍, 6 ജനുവരി 2021 (19:48 IST)
ദുൽഖർ സൽമാൻറെ ചാർലി റിലീസ് ചെയ്ത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തമിഴ് റീമേക്ക് മാരാ റിലീസിനൊരുങ്ങുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ജനുവരി 8ന് പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ചിത്രത്തിൽ ശബ്ദം കൊണ്ട് തൻറെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ‘മാരാ’യ്ക്കായി ശബ്ദം നൽകിയതിന് ദുൽഖർ സൽമാന് നന്ദി അറിയിച്ചിരിക്കുകയാണ് മാധവൻ. ട്വിറ്ററിലൂടെ ഒരു വീഡിയോ പങ്കു വച്ചു കൊണ്ടാണ് അദ്ദേഹത്തിൻറെ പ്രതികരണം.
 
"മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ. എന്നെങ്കിലും ഒരിക്കൽ ഈ ഉപകാരം നിനക്ക് തിരിച്ച് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. നന്ദി ദുൽഖർ" - മാധവൻ കുറിച്ചു.
 
ചാർലിയിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മാരാ നിർമ്മിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ട്രെയിലറും അതിനുള്ള സൂചനകൾ നൽകി. പാർവതി അവതരിപ്പിച്ച കഥാപാത്രമായി ശ്രദ്ധ ശ്രീനാഥ് എത്തുമ്പോൾ മലയാളിതാരം ശിവദയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൗലി, അലക്സാണ്ടർ ബാബു, മിനോൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article