ദുൽഖറിൻറെ ചാർലി പോലെയല്ല മാധവൻറെ 'മാരാ', തമിഴ് റീമേക്ക് ട്രെയിലർ എത്തി !

കെ ആര്‍ അനൂപ്

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (16:01 IST)
ചാർലി തമിഴ് റീമേക്ക് 'മാരാ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായി മാറിയ ചാർലി റിലീസ് ചെയ്ത് അഞ്ചു വർഷങ്ങൾക്കു ശേഷം എത്തുന്ന മാരാ പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്. മാധവൻറെ കഥാപാത്രത്തെ കൂടുതൽ കാണിക്കാതെ നായകകഥാപാത്രമായ ശ്രദ്ധ ശ്രീനാഥിനെയാണ് ട്രെയിലറിൽ കൂടുതൽ നേരവും കാണിക്കുന്നത്. അതിനാൽ തന്നെ ചാർലിയിൽ നിന്ന് വ്യത്യാസമായി പുതിയൊരു സസ്പെൻസ് 'മാരാ'യിൽ ഒളിഞ്ഞുകിടപ്പുണ്ട്. ട്രെയിലറിലെ പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു.
 
ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകർക്ക് അരികിലേക്ക് എത്തും. ചാർലി തമിഴിലേക്ക് എത്തുമ്പോൾ തമിഴ് പ്രേക്ഷകർക്കു വേണ്ടി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മലയാളത്തിൽ പാർവതി അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. അപർണയുടെ റോളിലെത്തുന്നത് ശിവദയുമാണ്. അലക്സാണ്ടർ, മൗലി എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്.
 
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി വൻവിജയമായിരുന്നു. മികച്ച നടൻ നടി ഉൾപ്പെടെ എട്ട് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രം കൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍