ദുൽഖർ സൽമാൻറെ 'കുറുപ്പ്' നെറ്റ്ഫ്ലിക്സിൽ ? ട്വീറ്റ് ചർച്ചയാകുന്നു

കെ ആർ അനൂപ്

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (16:38 IST)
ദുൽഖർ സൽമാൻ പുലിയാണെന്ന് സ്ട്രീമിംഗ് ഭീമൻ നെറ്റ്ഫ്ലിക്സ്. ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ ദുൽഖറിൻറെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ഈ ട്വീറ്റ്. അതേസമയം ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്. തിരുവോണദിനത്തിൽ റിലീസായ ഈ ചിത്രം നെറ്റ്ഫ്ലിക്‌സ് ട്രെന്‍റിങ്ങില്‍ ഒന്നാമതായി എന്ന് ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. മാത്രമല്ല ദുൽഖർ സൽമാൻ നിർമ്മിക്കുന്ന കുറുപ്പ് ഒടിടി റിലീസ് ആണെന്നാണ് പറയപ്പെടുന്നത്.
 
അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചാർലിയുടെ തമിഴ് പതിപ്പും റിലീസിന് ഒരുങ്ങുകയാണ്. മാരായുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ ട്വീറ്റ് എന്നും ചിലർ പറയുന്നു. ജനശ്രദ്ധ പിടിച്ചുപറ്റിയ നെറ്റ്ഫ്ലിക്സിൻറെ ട്വീറ്റ് ചർച്ചയാവുകയാണ്. പുതിയ അപ്ഡേറ്റ് നെറ്റ്ഫ്ലിക്സിൻറെ  ഭാഗത്തുനിന്ന് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍