ഫാമിലി എന്റർടെയ്‌നറുമായി ദുൽഖർ സൽമാൻ, നവദമ്പതിമാരായി അഹാനയും ഷൈൻ ടോം ചാക്കോയും !

കെ ആർ അനൂപ്

വെള്ളി, 18 ഡിസം‌ബര്‍ 2020 (23:47 IST)
അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന പേരിടാത്ത ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. അടുത്തിടെ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിൻറെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രതീഹ് രവിയാണ്. സംവിധായകൻറെ മുമ്പത്തെ രണ്ട് ചിത്രങ്ങൾ ത്രില്ലറുകളായിരുന്നു, എന്നാൽ ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും. ലില്ലി, അന്വേഷണം തുടങ്ങിയ ചിത്രങ്ങളാണ് പ്രശോഭ് വിജയൻ നേരത്തെ സംവിധാനം ചെയ്തത്.
 
അഹാനയും ഷൈൻ ടോം ചാക്കോയും നവദമ്പതികളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടും. പിന്നീട് അവരുടെ കുടുംബത്തിൽ വരുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടൻ ധ്രുവൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 
 
ഗോവിന്ദ് വസന്തയാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്കുശേഷം വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍