മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മാര്‍ച്ച് 2023 (08:44 IST)
നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ക്കപ്പെടുന്ന കഥാപാത്രമാണ് മിഥുനത്തിലെ കുറുപ്പ്.എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല,ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗുകളും എന്നാണ് ഇന്നസെന്റിനെ ഓര്‍ത്തുകൊണ്ട് നടി ദിവ്യ പ്രഭ കുറിച്ചത്.
 
'ജീവിതത്തിലോട്ടു പല സന്ദര്‍ഭങ്ങളിലും കടം എടുത്ത ഭാവം ആണ് മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് ! ഇത് ഇങ്ങനെ വെറുതെ ആലോചിച്ചു ഈ ഒരു മൂഡ് പിടിച്ചു ഞാന്‍ മറികടന്ന എത്രയോ സാഹചര്യങ്ങള്‍ 
 
എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല ,ചെയ്തു വെച്ചിരിക്കുന്ന ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗ്കളും... എന്തൊരു ഇതിഹാസമായിരുന്നു അദ്ദേഹം...
 നിങ്ങളെ മിസ് ചെയ്യും....കലയില്‍ വിശ്രമിക്കുക...'-ദിവ്യ പ്രഭ കുറിച്ചു.
 
 
വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.
#innocent 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article