കാന്‍സറിന് മുന്നില്‍ തോറ്റില്ല ! ഇന്നസെന്റിന്റെ മരണകാരണം ഇതാണ്

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2023 (08:14 IST)
കാന്‍സറിനെ പോരാടി തോല്‍പ്പിച്ച ഇന്നസെന്റ് ഒടുവില്‍ യാത്രയായത് കോവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നസെന്റിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. 
 
കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മാര്‍ച്ച് മൂന്നിനാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലും പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article