ആ നിഷ്‌കളങ്ക ചിരി മാഞ്ഞു...! ഇന്നസെന്റ് ഇനി ഓര്‍മ

ഞായര്‍, 26 മാര്‍ച്ച് 2023 (23:01 IST)
Actor Innocent Passes Away: മലയാളത്തിന്റെ പ്രിയ നടനും മുന്‍ ലോക്‌സഭാ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 75 വയസ്സായിരുന്നു. അഞ്ച് പതിറ്റാണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അഭിനേതാവിനെയാണ് മലയാളത്തിനു നഷ്ടമായിരിക്കുന്നത്. 
 
ആരോഗ്യനില മോശമായതോടെ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ന്യൂമോണിയ ബാധിച്ചതാണ് താരത്തിന്റെ ആരോഗ്യനില തകരാറിലാക്കിയത്. 
 
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 
 
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ആദ്യഘട്ടങ്ങളില്‍ ഇന്നസെന്റ് മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് നില വഷളാക്കുകയായിരുന്നു. മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍