ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ്; തുറന്നടിച്ച് റിയാസ് ഖാന്‍
ശനി, 25 മാര്‍ച്ച് 2023 (15:37 IST)
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടന്‍ ബാല. അമൃത ആസുപത്രിയിലാണ് ബാല ഇപ്പോള്‍ ഉള്ളത്. താരത്തിന്റെ ആരോഗ്യം ചെറിയ തോതില്‍ ഭേദപ്പെട്ടുവരുന്നു എന്നാണ് നേരത്തെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബാല തന്നെയാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ റിയാസ് ഖാന്‍. ആരോഗ്യത്തെ കുറിച്ച് കാര്യമായ ചിന്തയില്ലാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് റിയാസ് ഖാന്‍ പറയുന്നു.
ബാല അസുഖം ഭേദമായി പെട്ടെന്ന് തിരിച്ചു വരണം എന്നാണ് ആഗ്രഹിക്കുന്നത്. ബാല എന്നല്ല എല്ലാവരും നമ്മുടെ ശരീരത്തെക്കുറിച്ച് മനസിലാക്കണം. എന്നിട്ട് കാര്യങ്ങള്‍ ചെയ്യണം എന്നും റിയാസ് ഖാന്‍ പറയുന്നു.