11 വര്‍ഷങ്ങള്‍ക്കു ശേഷം 'ഈച്ച 2' വരുന്നു, പ്രതീക്ഷകള്‍ പങ്കുവെച്ച് നാനി

കെ ആര്‍ അനൂപ്

ശനി, 25 മാര്‍ച്ച് 2023 (12:12 IST)
എസ് എസ് രാജമൗലി ചിത്രമായ ഈച്ചയ്ക്കും കേരളത്തിലും ആരാധകര്‍ ഏറെയാണ്. റിലീസ് ചെയ്ത് 11 വര്‍ഷം പിന്നിടുമ്പോഴും സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവരുണ്ട്.നാനി, കിച്ച സുദീപ്, സാമന്ത തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അവസാനിച്ചതും അതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്.
 
അടുത്ത ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നടന്‍ വെളിപ്പെടുത്തി.സീക്വല്‍ ഒരുങ്ങുന്നു എന്നാണ് വിവരം.രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നാനി ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞത്.
 
രണ്ടാം ഭാഗം ചെയ്യാനൊരുങ്ങുമ്പോള്‍, ഇന്നത്തെ സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്നുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരെ രാജമൗലിക്ക് ലഭിക്കും എന്നാണ് നാനി പറയുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍