ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ്‌:പ്രിയദർശൻ

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ഫെബ്രുവരി 2023 (13:02 IST)
താന്‍ ഇനി ചരിത്ര സിനിമകള്‍ ചെയ്യാനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും സംവിധായകന്‍ പറയുന്നു. ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും പ്രിയദര്‍ശന്‍ അക്ഷരവോത്സവത്തില്‍ പങ്കെടുത്ത് പറഞ്ഞു.
 
'ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്.പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ലെന്ന്', പ്രിയദര്‍ശന്‍ പറഞ്ഞു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article