'ഹൃദയം' റിലീസായി ഒരു വര്‍ഷം ! ചിത്രം എത്ര കോടി നേടി ?

കെ ആര്‍ അനൂപ്

ശനി, 21 ജനുവരി 2023 (11:21 IST)
2022 ജനുവരി21ന് പല സിനിമകളും റിലീസിന് എത്താന്‍ മടിച്ചപ്പോള്‍ 
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ് 
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. ലോക്കഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിലെത്തും എന്നായിരുന്നു വിനീത് അന്ന് പറഞ്ഞത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു. 
ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. 
 
2022 ജനുവരി21ന് എത്തിയ ഹൃദയം വലിയ വിജയമായി മാറിയിരുന്നു. അഞ്ചുകോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ബോക്‌സ് ഓഫീസില്‍നിന്ന് 52.3 കോടി രൂപ കളക്ഷന്‍ നേടാനും സിനിമയ്ക്കായി. 
 
റിലീസ് ചെയ്ത് 101 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍