ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിച്ചത് ഏത് സിനിമയില്‍ എന്ന് ചോദിച്ചാല്‍ അത് ഹൃദയമിടിപ്പില്ലെന്ന് ഞാന്‍ പറയും: കല്യാണി പ്രിയദര്‍ശന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ജനുവരി 2023 (11:37 IST)
ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിച്ചത് ഏത് സിനിമയില്‍ എന്ന് ചോദിച്ചാല്‍ അത് ഹൃദയമിടിപ്പില്ലെന്ന് ഞാന്‍ പറയുമെന്ന് കല്യാണി പ്രിയദര്‍ശന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ 2022 ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. ചിത്രം റിലീസായി ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് താരം തന്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് പറയുന്നത്.
 
ദര്‍ശനയും കല്യാണിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രം റിലീസാവുന്നതിനു മുമ്പേതന്നെ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. താന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ എങ്ങനെ ഉത്തരം പറയും എന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ മിക്കവാറും സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും അവയില്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിച്ചത് ഹൃദയമിടിപ്പില്‍ എന്ന് ഞാന്‍ പറയുമെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍