ദൃശ്യം2 പോലെ വിജയമാകുമോ ഭോലാ ? 'കൈതി'യുടെ ഹിന്ദി റീമേക്ക്, ടീസർ

കെ ആര്‍ അനൂപ്
ചൊവ്വ, 24 ജനുവരി 2023 (14:52 IST)
ദൃശ്യം2 ഹിന്ദി റീമേക്ക് വലിയ വിജയത്തിന് ശേഷം അജയ് ദേവ്‍ഗണ്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ഭോലാ'. തമിഴ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണിത്.അജയ് ദേവ്‍ഗണ്‍ തന്നെ സംവിധാനം ചെയ്ത സിനിമയുടെ ടീസർ പുറത്തിറങ്ങി.
 
'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' തുടങ്ങിയ സിനിമകൾക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആയതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. മലയാളി താരം അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യും.
 
 ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article