' ഒട്ടും കൂടുതലുമല്ല, കുറവുമല്ല';അനഘയുടെ അഭിനയത്തെ പ്രശംസിച്ച് ബൈജു

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:18 IST)
മലയാളം സിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തല്‍ ശ്രമിക്കുന്ന അനഘ നാരായണന്‍. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം നടിയെ തേടി നിരവധി സിനിമകള്‍ എത്തുന്നുണ്ട്. ആ കൂട്ടത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. സിനിമയില്‍ നടന്‍ ബൈജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ആനന്ദം പരമാനന്ദം എന്ന സിനിമയിലെ അനഘയുടെ അഭിനയത്തെ പ്രശംസിച്ച് ബൈജു.
 
അനഘയുടെ അഭിനയം ഒട്ടും കൂടുതലുമല്ല, കുറവുമല്ല. വളരെ നാച്ച്വറലാണ്. അങ്ങനെ അതിഭാവുകത്വമൊന്നുമില്ല. അത് നിലനിര്‍ത്തിക്കൊണ്ട് പോകണമെന്ന് അനഘയോട് ബൈജു പറഞ്ഞു.
 
ആനന്ദം പരമാനന്ദം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ആയിരുന്നു ബൈജുവിന്റെ പരാമര്‍ശം. നായികയായ അനഘ നാരായണനും അഭിമുഖത്തിന്റെ ഭാഗമായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article