ഷറഫുദ്ദീന്റെ ഫാമിലി എന്റര്‍ടെയ്നര്‍,'ആനന്ദം പരമാനന്ദം' ട്രെയിലര്‍

കെ ആര്‍ അനൂപ്

വെള്ളി, 16 ഡിസം‌ബര്‍ 2022 (10:54 IST)
ഷറഫുദ്ദീനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'. സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പുറത്തിറങ്ങും.മലയാളത്തിലെ പ്രമുഖരായ താരങ്ങള്‍ ചേര്‍ന്ന് ട്രെയിലര്‍ റിലീസ് ചെയ്യും.
 
 ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അനഘ നാരായണന്‍, വനിതാ കൃഷ്ണ ചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 എം സിന്ധുരാജ് തിരക്കഥയും ഛായാഗ്രഹണം മനോജ് പിള്ളയും നിര്‍വഹിക്കുന്നു. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍