'ജനഗണമന' നടന്‍ ദിലീപ് മേനോന്‍ 'കുറുക്കനി'ല്‍, വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:03 IST)
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' ചിത്രീകരണം പുരോഗമിക്കുകയാണ്.ജനഗണമന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ദിലീപ് മേനോന്‍ സിനിമയുടെ ഭാഗമാണ്. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep Menon (@dileepmenon_k)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep Menon (@dileepmenon_k)

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ'യിലും ദിലീപ് മേനോന്‍ അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep Menon (@dileepmenon_k)

ശ്രീനിവാസനും വിനീത് ശ്രീനിവാസനും കുറുക്കന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍